Friday, April 19, 2024
keralaNews

നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട് :നഴ്‌സിങ് വിദ്യാര്‍ഥിനിക്ക് മദ്യം നല്‍കി കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍.നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ സുഹൃത്തുക്കളായ രണ്ടുപേരെ കോഴിക്കോട്ടെ ഒളിയിടത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ഇവര്‍ ഒളിവില്‍ പോയത്. മൊബൈല്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാകും പൊലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു കടക്കുക. അതേസമയം, ആദ്യ ഘട്ട ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.ശനിയാഴ്ച രാത്രി നടന്ന സംഭവത്തിലാണ് പെണ്‍കുട്ടി സുഹൃത്തുക്കളായ 2 വിദ്യാര്‍ഥികള്‍ക്കെതിരെ കസബ പൊലീസില്‍ പരാതി നല്‍കിയത്.എറണാകുളം സ്വദേശികളായ ഇരുവരും ഇതോടെ ഒളിവില്‍ പോയി. ഇതില്‍ ഒരാള്‍ കോഴിക്കോടും രണ്ടാമത്തെയാള്‍ എറണാകുളത്തുമാണ് പഠിക്കുന്നത്. ഹൈസ്‌കൂള്‍ കാലത്ത് സഹപാഠികളായിരുന്നു മൂവരും.18ന് രാത്രി ബീച്ചിനു സമീപം പ്രതികളിലൊരാള്‍ താമസിക്കുന്ന കെട്ടിടത്തില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. അബോധാവസ്ഥയിലായ പെണ്‍കുട്ടി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തിയാണ് സ്ഥലത്ത് നിന്നു രക്ഷപ്പെട്ടത്.