Friday, May 3, 2024
keralaNews

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണമെന്ന് കുഞ്ഞാലിക്കുട്ടി

11 യുഡിഎഫ് എംപിമാരും ചീഫ് ജസ്റ്റിസിന് കത്തു നല്‍കി

ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ജയിലില്‍ നിന്നും ദല്‍ഹി എയിംസിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി. രമണയ്ക്ക് കത്തയച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാരും ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിനെ സമീപിച്ചിട്ടുണ്ട്.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കാപ്പനെ മഥുര മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. കാപ്പന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആശുപ്തിരയിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഭാര്യ രംഗത്തുവന്നിരുന്നു.വിലക്കുകള്‍ ലംഘിച്ച് ഹാത്രസിലേയ്ക്ക് അതിക്രമിച്ചു കയറുന്നതിനിടയിലാണ് മറ്റു രണ്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കൊപ്പം കാപ്പന്‍ പിടിയിലാകുന്നത്. പിടിയിലായ കാപ്പന്‍ കലാപം ഉണ്ടാക്കാനായാണ് ഹാത്രസിലേയ്ക്ക് എത്തിയതെന്ന് യുപി പോലീസ് വെളിപ്പെടുത്തിയിരുന്നു.