Monday, May 6, 2024
keralaNews

പൂഞ്ഞാറിൽ  മതതീവ്രവാദികളുണ്ട്  ;എന്നാൽ ഇതിൽ എസ് ഡി പി ഐ ഉൾപ്പെടില്ല .

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ  20 ശതമാനം മതത്തിലും തീവ്രവാദികൾ ഉണ്ടെന്നും.എന്നാൽ ഇതിൽ  എസ്ഡിപിഐ ഉൾപ്പെടില്ല എന്നും പി സി ജോർജ്ജ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എരുമേലി മീഡിയ സെൻററിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ഒരു വിഭാഗം വോട്ടർമാരിൽ പ്രചരിക്കുന്ന  വ്യാജ പ്രചരണം ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തൊടുപുഴയിലെ ജോസഫ് മാഷിന്റെ  കൈക വെട്ടിമാറ്റിയ സംഭവത്തിൽ  താൻ അവർക്കൊപ്പം ആയിരുന്നു. എന്നാൽ  തുടർന്നു നടന്ന രണ്ടു കൊലപാതകങ്ങൾ എന്റെ  മനസാക്ഷിയെ ഞെട്ടിച്ചു.അതുകൊണ്ടാണ് ഞാൻ ഇവരിൽ നിന്നും അകന്നത് എന്നും അദ്ദേഹം പറഞ്ഞു .ഈരാറ്റുപേട്ടയിൽ  ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടായപ്പോൾ കർശന നടപടി എടുക്കാനാണ് നിർദേശിച്ചത് . തനിക്ക്  ഈ 20 ശതമാനം വരുന്ന മതതീവ്രവാദികളുടെ വോട്ട് വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.