Wednesday, May 8, 2024
keralaNewspolitics

ലക്ഷദ്വീപിലെ ആറ് ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ജൂണ്‍ 14 വരെ നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപിലെ ആറ് ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ജൂണ്‍ 14 വരെ നീട്ടി.കവരത്തി, അമിനി, ആന്ത്രോത്ത്, മിനിക്കോയ്, കല്‍പേനി, ബിത്ര എന്നിവിടങ്ങളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ ഏഴ് ദിവസത്തേക്ക് സമ്ബൂര്‍ണ ലോക്ഡൗണ്‍ നീട്ടിയത്. അതേസമയം കവരത്തിയില്‍ ജില്ലാ കലക്ടറുടെ അനുമതിയോടെ കടകള്‍ക്ക് ഉച്ചക്ക് ഒന്ന് മുതല്‍ നാല് വരെ പ്രവര്‍ത്തിക്കാം.                                                                                                     മറ്റ് ദ്വീപുകളിലെ കടകള്‍ക്ക് ബി.ഡി.ഒമാരുടെ അനുമതിയോടെ ഇതേ സമയങ്ങളില്‍ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് 1 മുതല്‍ 3 വരെയും വൈകീട്ട് 6 മുതല്‍ 9 വരെയും പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളു.