Thursday, May 16, 2024
indiaNewspolitics

ഹിന്ദുത്വത്തില്‍ നിന്നും പിന്നോട്ട് പോയില്ല’: രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ വിമത എം എല്‍ എ ഏകനാഥ് ഷിന്‍ഡെ ഉയര്‍ത്തിയ കൊടുങ്കാറ്റിനെ അതിജീവിക്കാനാകാതെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്ന് താക്കറെ അറിയിച്ചു.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഉദ്ധവിന്റെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ട സാഹചര്യം വന്നാല്‍ ഒഴിയും. അധികാരത്തോട് അമിത ആഗ്രഹമില്ല. ഔദ്യോഗിക വസതിയില്‍ നിന്നും ഒഴിയാന്‍ തയ്യാറാണെന്നും ഉദ്ധവ് പറഞ്ഞു