Friday, May 3, 2024
keralaNews

ആധാര്‍ ദുരൂപയോഗം ചെയ്താല്‍ ഒരുകോടി രൂപ പിഴ

ആധാര്‍ ദുരൂപയോഗം ചെയ്താല്‍ ഒരുകോടി രൂപ പിഴ ഈടാക്കാം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്തു. 2019 ലെ ആധാര്‍ നിയമത്തിന് അനുസൃതമായാണ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. നിയമലംഘനങ്ങളിലെ നടപടിക്ക് പരാതി പരിഹാര ഉദ്യോഗസ്ഥനെയും നിയമിക്കും. 10 വര്‍ഷത്തില്‍ കുറയാതെ പ്രവര്‍ത്തി പരിചയമുള്ള കേന്ദ്ര സര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥാനായിരിക്കും പരാതികള്‍ പരിശോധിച്ച് തീരുമാനം എടുക്കുക. മറ്റൊരാളുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ലളിതവും സുഗമവുമാക്കാന്‍ മന്ത്രിസഭ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു. ഇനി മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ട. അതേസമയം ബിസിനസ്, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷാഫീസ് തുടരും. ഒരിക്കല്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. ഒരു വര്‍ഷത്തേക്കാവും സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഗസ്റ്റഡ് ഓഫീസര്‍മാരും നോട്ടറിയും സര്‍ട്ടിഫിക്കറ്റ് ചെയ്യേണ്ടതില്ല. പകരം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. കേരളത്തില്‍ ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ അഞ്ചു വര്‍ഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കില്‍ അവരെ നേറ്റീവ് സര്‍ട്ടിഫിക്കറ്റായി പരിഗണിക്കും.