Friday, April 26, 2024
keralaNews

സ്വത്ത് തട്ടിയെടുക്കാന്‍ ബന്ധുക്കള്‍ വയോധികയെ തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു.

തൃശൂര്‍: സ്വത്ത് തട്ടിയെടുക്കാന്‍ ചാഴൂര്‍ സ്വദേശിയായ വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേര്‍ന്ന് തൊഴുത്തില്‍ ചങ്ങലക്കിട്ട് മര്‍ദിച്ചു. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴായിരുന്നു ക്രൂര മര്‍ദ്ദനം. അമ്മിണി (75) ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി മകള്‍ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരില്‍ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. വീടിന് പുറകിലുള്ള മേല്‍ക്കൂര തകര്‍ന്ന തൊഴുത്തില്‍ ചങ്ങലിട്ട് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തി മോചിപ്പിച്ചു.