Sunday, May 5, 2024
indiaNews

വളര്‍ത്തുനായയുടെ പേരിലെഴുതി ഉടമ സ്വത്തില്‍ പകുതി ; ഒന്‍പതേക്കര്‍ നായയ്ക്ക്!…

വിദേശ രാജ്യങ്ങളില്‍ വളര്‍ത്തു മൃഗങ്ങളുടെ പേരില്‍ സ്വത്ത് എഴുതി വയ്ക്കുന്ന പതിവുള്ളതായി കേട്ടിട്ടുണ്ടെങ്കിലും നമ്മുടെ രാജ്യത്ത് അത് വിരളമാണ്. അത്തരമൊരു സംഭമാണ് ഇപ്പോള്‍ മധ്യപ്രദേശിലെ ബാഡിബാബ ഗ്രാമത്തില്‍ നിന്നും പുറത്തുവരുന്നത്. സ്വത്തില്‍ പകുതി വളര്‍ത്തു നായയ്ക്ക് നല്‍കാനാണ് ഉടമയുടെ തീരുമാനം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് പകുതി സ്വത്ത് ഭാര്യക്കും ബാക്കി പകുതി വളര്‍ത്തു നായയ്ക്കും നല്‍കി വില്‍പത്രമെഴുതാന്‍ ഉടമ തീരുമാനിച്ചത്.18 ഏക്കര്‍ ഭൂമിയില്‍ ഒന്‍പതേക്കര്‍ തന്റെ മരണശേഷം വളര്‍ത്തുനായയ്ക്ക് നല്‍കണമെന്ന് ധാരണയുണ്ടാക്കിയിരിക്കുന്നത് അന്‍പത് വയസ് പ്രായമുള്ള ഓം നാരായണ വര്‍മയാണ്.നാല് പെണ്‍മക്കളും ഒരാണ്‍ക്കുട്ടിയുമുള്‍പ്പെടെ അഞ്ച് മക്കളാണ് ഓം നാരായണ വര്‍മയ്ക്കുള്ളത്. ഇവരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് നായയ്ക്ക് സ്വത്തിന്റെ വിഹിതം നല്‍കാന്‍ തീരുമാനിച്ചതെന്ന് ഓം നാരായണ വര്‍മ വ്യക്തമാക്കി. തന്റെ മരണശേഷം നായയെ ഏറ്റെടുത്ത് അതിന്റെ മരണം വരെ നോക്കുന്നയാള്‍ക്ക് നായയുടെ സ്വത്ത് ലഭിക്കുമെന്നും വില്‍പത്രത്തിലുണ്ട്.