Friday, March 29, 2024
indiaNews

ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്.പുതുച്ചേരിയിലേക്കോ കേരളത്തിലോ ശശികലയെ മാറ്റണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ശശികലയുടെ ജീവന്‍ അപകടത്തിലാണെന്ന് ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതിയേയും സുപ്രീംകോടതിയേയും ബന്ധുക്കള്‍ സമീപിക്കും. കഴിഞ്ഞ ദിവസം ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത ശ്വാസതടസം, തളര്‍ച്ച പനി, ചുമ, എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം കൂടിയതോടെ ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ശശികലയെ മാറ്റേണ്ടി വന്നു.