Friday, April 26, 2024
keralaNewspolitics

യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പിന്തുണച്ചു. ബിജെപിയുടെ അവിശ്വാസ പ്രമേയം പാസായി

കൊല്ലം: യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ ബിജെപി കൊണ്ട് വന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റായ ആര്‍.സത്യഭാമ പുറത്തായി. കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തിലാണ് സംഭവം.18 അംഗങ്ങളില്‍ ബിജെപിയുടെ 7 അംഗങ്ങളും 3 യുഡിഎഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. 4 ഇടതുപക്ഷ അംഗങ്ങളും 3 കോണ്‍ഗ്രസ് അംഗങ്ങളും അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നു. ലൈഫ് പദ്ധതിയിലടക്കം പ്രസിഡന്റ് ആര്‍ സത്യഭാമ അഴിമതി കാണിച്ചു എന്നാരോപിച്ചായിരുന്നു ബിജെപിയുടെ അവിശ്വാസ പ്രമേയം.അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് മുമ്പ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ ശ്രമം നടന്നുവെങ്കിലും ഇത് പരാജയപ്പെട്ടു. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുമുമ്പായി പ്രസിഡന്റ് രാജിവെച്ചില്ലെങ്കില്‍ അനുകൂലമായി വോട്ട് ചെയ്യുമെന്ന് അംഗങ്ങള്‍ നേതൃത്വത്തെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്-5, കേരളാ കോണ്‍ഗ്രസ് (ജേക്കബ്ബ്-1), ബിജെപി.-7, സിപിഎം-2. സിപിഐ.-2 സ്വതന്ത്ര-1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. യുഡിഎഫ് പിന്തുണയോടെയാണ് സ്വതന്ത്രയായ സത്യഭാമ പ്രസിഡന്റായത്.