Wednesday, May 15, 2024
keralaNewsObituaryworld

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പോളണ്ട് പോളണ്ടില്‍ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി ഇബ്രാഹിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോളണ്ടിലെ ഐഎന്‍ജി ബാങ്കില്‍ ജീവനക്കാരനായിരുന്നു ഇബ്രാഹിം. യുവാവിനെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇബ്രാഹിം മരിച്ചതായി പോളണ്ടിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. പോളണ്ടില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹീം ഷെരീഫിനെ ജനുവരി 24 മുതല്‍ ഫോണില്‍ കിട്ടിയിരുന്നില്ല. ഇതോടെ കുടുംബം എംബസിയുമായി ബന്ധപ്പെട്ടു. അതിനു പിന്നാലെ എംബസി അധികൃതര്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇബ്രാഹിം ഷെരീഫ് കൊല്ലപ്പെട്ടെന്ന അറിയിപ്പ് ലഭിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായയെന്നും എംബസി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. എങ്ങനെയാണ് ഷെരീഫ് കൊല്ലപ്പെട്ടത് എന്ന കാര്യത്തിലടക്കം വ്യക്തത വന്നിട്ടില്ല. പോളണ്ടില്‍ ബാങ്കില്‍ ഐടി വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ഇബ്രാഹീം. 10 മാസം മുമ്പാണ് ജോലിക്കായി വിദേശത്തേക്ക് പോയത്.