Friday, May 17, 2024
keralaNewspolitics

പ്രതിദിന വാര്‍ത്താസമ്മേളനങ്ങള്‍ക്ക് താല്‍ക്കാലിക അവധിയിട്ട് മുഖ്യമന്ത്രി.

സംസ്ഥാനത്ത് കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങളോട് നേരിട്ട് സംവദിക്കാനായി ആരംഭിച്ച പ്രതിദിന വാര്‍ത്താസമ്മേളനങ്ങള്‍ക്ക് താല്‍ക്കാലിക അവധിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് വാര്‍ത്താ സമ്മേളനങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കുന്നത്.

സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏത് രീതിയില്‍ വാര്‍ത്താ സമ്മേളനം പുനരാരംഭിക്കാം എന്ന ആലോചനയിലാണ് മുഖ്യമന്ത്രയുടെ ഓഫീസ്. പെരുമാറ്റ ചട്ടമുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലോ, ഔദ്യോഗിക വസതിയിലോ വെച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയചോദ്യങ്ങള്‍ക്ക് ഇനി മറുപടി പറയാനാകില്ല. പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള മറുപടികള്‍ക്കും വിലക്കുണ്ട്.