Friday, May 17, 2024
indiaNews

ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവര്‍ ബിജെപിയെ വിജയിപ്പിച്ചതു കൊണ്ടു മാത്രമല്ല, ജനാധിപത്യത്തിന്റെ ആഘോഷത്തില്‍ അവരെല്ലാം പങ്കാളികളായതു കൊണ്ടുമാണ്. ബിഹാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.’ഈ തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി ആത്മാര്‍ഥമായി സഹകരിച്ച എല്ലാ എന്‍ഡിഎ പ്രവര്‍ത്തകരെയും അവരുടെ കുടുംബങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. വിജയത്തിനു ചുക്കാന്‍ പിടിച്ച ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയേയും അഭിനന്ദിക്കുന്നു. എങ്ങനെ ഇതു സാധിച്ചു എന്നാണ് എല്ലാവരും ചോദിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് നമുക്ക് അതിന്റെ ഉത്തരം കണ്ടെത്താം.