Saturday, May 4, 2024
keralaNewspolitics

ഭരണം ഞാനും – ബിജെപിയും ചേര്‍ന്ന് തീരുമാനിക്കും; പി സി ജോര്‍ജ്

ആരു ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കും; കേരളത്തില്‍ തൂക്കുസഭ വരുമെന്ന് പി സി ജോര്‍ജ് .
കേരളം ആരു ഭരിക്കണമെന്ന് താനും ബി.ജെ.പിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. കേരളത്തില്‍ തൂക്കുസഭ വരും. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടു നേടി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് 68 സീറ്റ് കിട്ടും. എല്‍.ഡി.എഫിന് 70 സീറ്റ് കിട്ടും. ബി.ജെ.പിക്ക് ഒരു സീറ്റ് കിട്ടും. കെ. സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പിക്ക് കിട്ടൂവെന്നാണെന്നും അദ്ദേഹം പറഞ്ഞു.
എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. അവര്‍ എന്ന ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അന്‍പതിനായിരം വരെ ഭൂരിപക്ഷം നേടും. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്. ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.