Monday, April 29, 2024
keralaNews

തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് വിലക്ക്.

സംസ്ഥാനത്തെ നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുള്ള  സ്ഥലംമാറ്റം തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ  നിരോധനമേർപ്പെടുത്താൻ സംസ്ഥാന  തിരഞ്ഞെടുപ്പ് ചീഫ് കമ്മീഷണർ വി . ഭാസ്ക്കരൻ  വിവിധ വകുപ്പ് മേധാവികളോട് നിർദ്ദേശിച്ചു .
സർക്കാരിന്റെ വിവിധ വകുപ്പുകൾ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,നിയമാനുസൃതബോർഡുകൾ,മറ്റ് സ്ഥാപനങ്ങൾ അടക്കം വരുന്ന ജീവനക്കാരുടേയും -അധ്യാപകരുടേയും സ്ഥലമാറ്റത്തിനാണ്  നിരോധനം ഏർപ്പെടുത്തുന്നത് .വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഇലക്ട്രൽ  രജിസ്ട്രേഷൻ ഓഫീസർമാരായും, ഭരണാധികാരിയായും , ഉപഭരണാധികാരിയും
നിയമിച്ചിട്ടുണ്ട് . വോട്ടെടുപ്പ് – വോട്ടെണ്ണൽ  ബന്ധപ്പെട്ട പ്രവർത്തനത്തിന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം തടസ്സമാകാതിരിക്കാനാണ് തെരഞ്ഞെടുപ്പ് തീരുന്നതുവരെ  സ്ഥലം മാറ്റത്തിന്  കമ്മീഷൻ നിരോധനം ഏർപ്പെടുത്തുന്നത് .

 

ഡിസംബര്‍ 31 നകം പുതിയ ഭരണസമിതി നിലവില്‍ വരുമെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് ബാധകമാക്കിയിട്ടുണ്ടെങ്കിലും അവസാനം സമയം രോഗം വരുന്നവര്‍ക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന ആശയക്കുഴപ്പമുണ്ട്. ഇത് പരിഹരിക്കാനാണ് ആരോഗ്യവകുപ്പുമായി വീണ്ടും ചര്‍ച്ച.എത്ര ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തിയാലും സുരക്ഷ ഒരുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. വോട്ടെടുപ്പിന് തൊട്ട് മുന്‍പ് കൊവിഡ് വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി മറ്റന്നാള്‍ കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും. അതിന് ശേഷമാകും തിയതി സംബന്ധിച്ച തീരുമാനം എടുക്കുക.