Wednesday, May 15, 2024
educationLocal NewsNews

എരുമേലി നിർമ്മല പബ്ലിക് സ്കൂൾ വിജയപ്രഭയിൽ 

എരുമേലി: ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ എരുമേലി നിർമ്മല പബ്ലിക് സ്കൂൾ മിന്നും വിജയം ഒരുക്കി. 14 ഡിസ്റ്റിംഗഷനും, 18 ഫസ്റ്റ് ക്ലാസും നേടിയാണ്  എരുമേലി    നിർമ്മല പബ്ലിക് സ്കൂൾ വിജയകൊടി പാറിച്ചിരിക്കുന്നത്. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ കഠിന പ്രയത്നവുമാണ് ഈ മഹാവിജയത്തിന് വഴിയൊരുക്കിയതെന്നും മാനേജർ  സി. അലീസ്യ , അഡ്മിനിയേറ്റർ സി. റ്റെസി മരിയ, പ്രിൻസിപ്പൽ  സി. വിൻസി , പി.റ്റി എ പ്രസിഡന്റ്  ബോസ് മാത്യു ഉറുമ്പിൽ  എന്നിവർ പറഞ്ഞു.