Saturday, May 11, 2024
keralaNews

സ്‌കൂളിലെ മൂന്നാം നിലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈകള്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിയ നിലയില്‍, കണ്ടെത്തി.

പാലക്കാട് :അലനല്ലൂര്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വീട്ടിലെത്താഞ്ഞതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ സ്‌കൂളിന്റെ മൂന്നാം നിലയിലെ കോണിപ്പടിയില്‍ ഷാള്‍ ഉപയോഗിച്ചു കൈകള്‍ കെട്ടിയ നിലയില്‍, അവശയായി കണ്ടെത്തി. വൈകിട്ട് 5.30 കഴിഞ്ഞിട്ടും വീട്ടില്‍ എത്താഞ്ഞതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അധ്യാപകരെ വിളിച്ചു വിവരം പറഞ്ഞത്. തുടര്‍ന്ന് പ്രദേശവാസികളും അധ്യാപകരും ചേര്‍ന്ന് സ്‌കൂളിലും പരിസരത്തും തിരച്ചില്‍ നടത്തിയപ്പോള്‍ ഏഴു മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ഉടനെ താഴെ എത്തിച്ചു മുഖത്തു വെള്ളം തളിച്ചതോടെ കുട്ടി കണ്ണുതുറന്നതായി അധ്യാപകര്‍ പറഞ്ഞു. നാട്ടുകല്‍ പൊലീസും മണ്ണാര്‍ക്കാട് ഡിവൈഎസ്പിയും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തി. യുഎസ്എസ് പരീക്ഷയുടെ സ്‌ക്രീനിങ് ടെസ്റ്റ് കഴിഞ്ഞ് കുട്ടി 4.45നു പുറത്തിറങ്ങിയതായാണ് അധ്യാപകര്‍ പറയുന്നത്. .