Saturday, May 11, 2024
keralaNews

 എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ:  വില്‍പനയ്‌ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ അറസ്റ്റില്‍.കണ്ണൂര്‍ കൊളവല്ലൂര്‍ കുന്നോത്ത് പറമ്പ് കുണ്ടന്‍ചാലില്‍ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ ആല്‍ബിന്‍ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍ (20) എന്നിവരാണു പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 5ന് കളര്‍കോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് എസ്എച്ച്ഒ എസ്.അരുണും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്‌ക്വാഡും ചേര്‍ന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. കൈ കാണിച്ചിട്ടും നിര്‍ത്താതെപോയ ഇവരുടെ കാര്‍ സമീപത്തെ വൈദ്യുതത്തൂണില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിമാറിയതിനാലാണ് പൊലീസുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.വാഹനം അപകടത്തില്‍പെട്ടതോടെ സംഭവസ്ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു.