Saturday, May 11, 2024
keralaLocal NewsNews

വാഹനാപകടം : യുവാവ് മരിച്ചു

എരുമേലി: മുക്കൂട്ടുതറ അറുവച്ചാംകുഴിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടകടത്തിയിൽ സ്വദേശി കിണറ്റുകര വീട്ടിൽ ബിജു / മിനി ദമ്പതികളുടെ മകൻ വിഷ്ണു കെ.ബി (22) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാർ മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് എരുമേലി എസ് ഐ പറഞ്ഞു. സൂരജ് സഹോദരനാണ്.