Friday, May 17, 2024
keralaNewspolitics

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ബാധ്യസ്ഥരാണ് ;അഡ്വ നോബിള്‍ മാത്യു

 

ആരൊക്കെ എതിര്‍ത്താലും മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് ബാധ്യസ്ഥരാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ നോബിള്‍ മാത്യു അഭിപ്രായപ്പെട്ടു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ പി എസ് സി യുടെ കെടുകാര്യസ്ഥതക്കെതിരെ എസ് എം വൈ എം, കെ സി വൈ എം എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന റിലെ സത്യാഗ്രഹസമരത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമേ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയുകയുള്ളു. പി എസ് സി യെ ഏറാന്മൂളിയാക്കിയ പിണറായി വിജയന്‍ ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് നോബിള്‍ മാത്യു പറഞ്ഞു. ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍ സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ഇഞ്ചയില്‍, ബിന്‍സ് മാത്യു, എം വി പ്രദീപ്കുമാര്‍, പി കെ രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു .