Monday, May 20, 2024
keralaNews

യുഡിഎഫിനെതിരെയുള്ള സീറോ മലബാര്‍ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍.

ചങ്ങനാശേരി: യുഡിഎഫിനെതിരെയുള്ള സീറോ മലബാര്‍ സഭ നിലപാട് വ്യക്തമാക്കി ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍. മുന്നോക്ക സംവരണം അടക്കമുള്ള വിഷയങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ഉന്നയിക്കുന്നത്. മുസ്ലീം ലീഗ് സംവരണത്തെ എതിര്‍ക്കുന്നത് ആദര്‍ശത്തിന്റെ പേരിലല്ലെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ കുറ്റപ്പെടുത്തി. ലീഗിന്റെ നിലപാടില്‍ വര്‍ഗീയത മുഖംമൂടി മാറ്റി പുറത്തേക്ക് വരുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.അഭിപ്രായം പറയാനാവാത്ത വിധം യുഡിഎഫ് ദുര്‍ബലമായോ എന്നും ഇദ്ദേഹം ചോദിക്കുന്നു.എംഎല്‍എമാരുടെ മേല്‍ യുഡിഎഫിന് നിയന്ത്രണം നഷ്ടമായെന്ന് ജോസഫ് പെരുന്തോട്ടം. യുഡിഎഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യത്തിനും രൂക്ഷ വിമര്‍ശനമാണ് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ഉയര്‍ത്തുന്നത്.

അതേ സമയം സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന തല യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. രാവിലെ 11ന് ചേരുന്ന യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെയുള്ള വിവിധ സംവരണ സമുദായ നേതാക്കള്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ മുന്നോക്ക സമുദായത്തിലെ പിന്നോക്ക സാമ്പത്തിക പശ്ചാത്തലത്തിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പുനപരിശോധിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.
അതേ സമയം സാന്പത്തികസംവരണം സംബന്ധിച്ച് നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗം ഇന്ന് ചേരും.ദേശീയ തലത്തില്‍ സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം വന്നതിന് പിന്നാലെ മുസ്ലീം ലീഗ് പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.എന്നാല്‍ സാമ്പത്തികസംവരണത്തെ തള്ളാന്‍ കോണ്‍ഗ്രസിനാകില്ല. എന്‍എസ്എസിന്റെ നിര്‍ദ്ദേശത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമോയെന്നതും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.