Monday, May 6, 2024
indiaNews

“ഡബ്ല്യുഎഫ്പി” ന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം..

2020ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ആണ് സമാധാന നൊബേല്‍ സമ്മാനം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്‌കാരം. യുദ്ധങ്ങളില്‍ വിശപ്പിനെ ആയുധമാക്കുന്നത് തടയാന്‍ ഡബ്ല്യുഎഫ്പി നിര്‍ണായക പങ്കുവഹിച്ചുവെന്ന് പുരസ്‌കാര നിര്‍ണയ സമിതി കണ്ടെത്തി.

88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യ സഹായം സംഘടന നല്‍കിയിട്ടുണ്ട്. പട്ടിണി മാറ്റുകയെന്നത് എ്യെരാഷ്ട്ര സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രധാന സംഘടനകളിലൊന്നാണ് ഡബ്ല്യുഎഫ്പി.