Wednesday, April 24, 2024
keralaNews

മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ ഇനി ഓണ്‍ലൈന്‍ വഴി…

മോട്ടോര്‍ വാഹന വകുപ്പ് രേഖകള്‍ ഇനി ഓണ്‍ലൈന്‍ വഴി പ്രിന്റ് എടുക്കാം. ലേണേഴ്സ് ലൈസന്‍സ് പുതിയത്/ പുതുക്കിയത്/ഡ്രൈവിംഗ് ലൈസന്‍സ് വിവരങ്ങള്‍, രജിസ്ട്രേഷന്‍ വിവരങ്ങള്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതിയ പെര്‍മിറ്റുകള്‍(സ്റ്റേജ് കാര്യേജ് ഒഴികെ) പെര്‍മിറ്റ് പുതുക്കിയത് (സ്റ്റേജ് കാര്യേജ് ഒഴികെ) താല്‍ക്കാലിക പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും) സ്പെഷ്യല്‍ പെര്‍മിറ്റ് (എല്ലാത്തരം വാഹനങ്ങളുടെയും) ഓതറൈസേഷന്‍ (നാഷണല്‍ പെര്‍മിറ്റ്) ഇനി ഓണ്‍ലൈന്‍ വഴി പ്രിന്റ് എടുക്കാം.
പുതിയ വാഹനങ്ങള്‍ രജിസ്ട്രേഷന്‍ ചെയ്യുമ്പോഴും വാഹനം കൈമാറ്റം നടത്തുമ്‌ബോഴും പുതിയ ആര്‍സി ബുക്ക് ലഭിക്കേണ്ട സന്ദര്‍ഭങ്ങളിലും പുതിയ ലൈസന്‍സ് എടുക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും സേവനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അപേക്ഷകന് മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിക്കും.ഇത് ഉടന്‍ എം പരിവാഹന്‍ മൊബൈല്‍ ആപ്ലിക്കേഷനിലും ഡിജി ലോക്കറിലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ലഭ്യമാകും. വാഹന പരിശോധന സമയത്ത് ഡിജിറ്റല്‍ ഫോര്‍മാറ്റ് പരിശോധന ഹാജരാക്കാം. മോട്ടോര്‍ വാഹന നിയമപ്രകാരം 15 ദിവസത്തിനകം ആര്‍സി ബുക്കിന്റേയും ഡ്രൈവിങ് ലൈസന്‍സിന്റെയും അസല്‍ രേഖകള്‍ അപേക്ഷകന് ഓഫീസില്‍ നിന്നോ പോസ്റ്റല്‍ വഴിയോ ലഭിക്കും. മോട്ടോര്‍ വാഹനവകുപ്പിലെ ഓഫീസുകള്‍ പൂര്‍ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങള്‍ ക്ക് അപേക്ഷ നിര്‍ബന്ധമായും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. അപൂര്‍ണ്ണമായ അപേക്ഷ നിരസിക്കുന്നതാണ്.