Sunday, April 28, 2024
keralaNewspolitics

നിയമസഭാ കയ്യാങ്കളി കേസ് ;മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. എല്ലാ പ്രതികളും വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആറ് ഇടത് നേതാക്കളാണ് കേസിലെ പ്രതികള്‍. കേസ് അടുത്ത മാസം പന്ത്രണ്ടിന് പരിഗണിക്കും. 35,000 രൂപ വീതം കെട്ടിവച്ചാണ് ജാമ്യം.നിയമസഭാ കയ്യാങ്കളി കേസില്‍ തിരുവനന്തപുരം സി.ജെ.എം കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തളളിയിരുന്നു. 2015ല്‍ ആണ് ബാര്‍ കോഴ വിവാദത്തില്‍പ്പെട്ട കെ.എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിനിടെ നിയമസഭയില്‍ കയ്യാങ്കളിയുണ്ടായത്.സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട അസാധാരണ പ്രതിഷേധത്തില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഇടത് നേതാക്കള്‍ക്കെതിരായ കേസ്. പൊതുമുതല്‍ നശിപ്പിച്ച കേസ് റദ്ദാക്കാനാനാകില്ലെന്ന് നേരത്തെ വിചാരണ കോടതി വ്യക്തമാക്കിയിരുന്നു.