Sunday, May 12, 2024
keralaNewspolitics

പേര് മാറ്റം ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം : ടി സിദ്ദിഖ് എം എല്‍ എ

കോഴിക്കോട്: പേര് മാറ്റല്‍ വിവാദത്തില്‍ സുരേന്ദ്രന് എന്തും പറയാമെന്ന് ടി സിദ്ദിഖ് എം എല്‍ എ. അദ്ദേഹം ജയിക്കാന്‍ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അതിനൊരു വലിയും നല്‍കുന്നില്ലെന്നും ടി സിദ്ദിഖ് എം എല്‍ എ പറഞ്ഞു.     സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റല്‍ വിവാദത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സുരേന്ദ്രനെതിരെ സിപിഎമ്മും രംഗത്തെത്തി. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എംഎല്‍എ സികെ ശശീന്ദ്രന്‍ പറഞ്ഞു. സാഹിത്യക്കാരന്‍ കെ സച്ചിദാനന്ദന്‍, എഴുത്തുക്കാരന്‍ ഒകെ ജോണി തുടങ്ങിയ നിരവധി പേരും പേരുമാറ്റല്‍ വിവാദത്തിനെതിരെ രംഗത്തെത്തി.