Friday, May 3, 2024
keralaNews

റാന്നിയില്‍ അമ്മയും ഒന്നരവയസുള്ള മകളും തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍

പത്തനംതിട്ട; റാന്നിയില്‍ അമ്മയേയും ഒന്നരവയസുള്ള മകളയും വീടിനുള്ളില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റാന്നി ഐത്തല സ്വദേശിനി റിന്‍സ(22) മകള്‍ ഒന്നരവയസുള്ള ഹാന അന്ന എന്നിവരാണ് മരിച്ചത്.

വീട്ടില്‍ അമ്മയും മകളും മാത്രമായിരുന്നു താമസം എന്നാണ് വിവരം. ഭര്‍ത്താവ് സജി വിദേശത്താണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരേയും വീടിനു പുറത്തു കാണാതിരുന്നതിനെ തുടര്‍ന്ന് സജിയുടെ സഹോദരന്റെ മകള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. കുഞ്ഞിന്റെ മൃതദേഹം ഊണുമുറിയിലും യുവതിയുടേത് തിണ്ണയിലുമാണ് കാണപ്പെട്ടത്.പോലീസ് അന്വേഷണം ആരംഭിച്ചു.