Friday, May 3, 2024
keralaNews

എന്‍ഡിഎ ഉള്‍പ്പെടെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും കേരള ജനപക്ഷം പൂഞ്ഞാറില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും പി.സി. ജോര്‍ജ്.

എന്‍ഡിഎ ഉള്‍പ്പെടെ ഒരു മുന്നണിയുടെയും ഭാഗമാകില്ലെന്നും കേരള ജനപക്ഷം പൂഞ്ഞാറില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നും പി.സി. ജോര്‍ജ്. പൂഞ്ഞാറില്‍ മാത്രമേ ജനപക്ഷം മത്സരിക്കൂ. ആരുടെ പിന്തുണയും സ്വീകരിക്കും. പൂഞ്ഞാറില്‍ സഹായിക്കുന്നവരെ മറ്റു മണ്ഡലങ്ങളില്‍ തിരിച്ചും സഹായിക്കുമെന്ന് ജനപക്ഷം സംസ്ഥാന നേതൃയോഗത്തിനു ശേഷം ജോര്‍ജ് പറഞ്ഞു.
പാലായില്‍ മാണി സി.കാപ്പനു പിന്തുണ നല്‍കും. ജോസ് കെ.മാണിയെ തോല്‍പിക്കണം എന്നതുകൊണ്ടും കാപ്പന്‍ പാവമായതിനാലുമാണിത്. മുന്നണിയില്‍ എടുക്കാമെന്നു പറഞ്ഞു പറ്റിച്ച യുഡിഎഫിനെ തോല്‍പിക്കുകയാണു മുഖ്യലക്ഷ്യം. സംസ്ഥാനത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല. ബിജെപിക്ക് 5 10 സീറ്റ് കിട്ടും. കെ.സുരേന്ദ്രനുമായി സംസാരിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി പി.സി. തോമസ് പൂഞ്ഞാറില്‍ മത്സരിക്കില്ല ജോര്‍ജ് പറഞ്ഞു.