Saturday, April 27, 2024
Local NewsNewspolitics

സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; വനഭൂമിക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കുന്നതെന്ന് എംപി ആന്റോ ആന്റണി

30 ന് റാന്നിയില്‍ സത്യാഗ്രഹ സമരം

എരുമേലി: മലയോര മേഖലയില്‍ പട്ടയ മേള നടത്തുന്നതിന് പകരം, ബഫര്‍ സോണില്‍ വനഭൂമിയെന്ന റിപ്പോര്‍ട്ട് പിന്‍വലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് പത്തനംതിട്ട എംപി ആന്റോ ആന്റണി പറഞ്ഞു.മലയോര മേഖലയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ പട്ടയം റദ്ദാക്കി പുതിയ പട്ടയം നല്‍കുന്നുവെന്ന പ്രചരണം നടത്തിയാണ് പട്ടയമേള നടത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ജീവിക്കുന്ന മനുഷ്യരെക്കാള്‍ കൂടുതല്‍ വന്യ ജീവികളെ സംരക്ഷിക്കുന്ന നിരുത്തരവാദപരമായ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും എംപി പറഞ്ഞു.                                                   സര്‍ക്കാരിന്റെ പിടിപ്പിക്കാടാണ് ഇത്. വര്‍ഷങ്ങളായി കൃഷി ചെയ്തു ജീവിച്ചു പോന്ന ഭൂമിഡിജിറ്റല്‍ സര്‍വേയിലൂടെ വനഭൂമിയാക്കി മാറ്റിയ നടപടി സര്‍ക്കാര്‍ ആദ്യം പിന്‍വലിക്കണം.വനഭൂമിക്ക് പട്ടയം നല്‍കാതെ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ വനഭൂമിയാണെന്ന് റിപ്പോര്‍ട്ട് പിന്‍വലിച്ച് യഥാര്‍ത്ഥ പട്ടയം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എം പി പറഞ്ഞു.ഓരോ കാലാവസ്ഥയിലും ഓരോ കൃഷി ചെയ്യുന്നവരാണ് മേഖലയിലെ കര്‍ഷകര്‍ . കൃഷിയെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എംപി പറഞ്ഞു.                                                                                                  സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചും – വന്യജീവികളുടെ ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 30/05 ന് റാന്നിയില്‍ സത്യാഗ്രഹ സമരം നടത്തുമെന്നും എംപി പറഞ്ഞു. സോളാര്‍ വേലികള്‍ തകര്‍ന്ന വനാധിര്‍ത്തികള്‍ അതിര്‍ത്തികളില്‍ കാടുകയറിയിരിക്കുകയാണ്. ഈ കാടുള്‍ വെട്ടിമാറ്റാന്‍ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കണം. യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ പട്ടയം നല്‍കിയതാണെന്നും എന്നാല്‍ പട്ടയുമായി ബന്ധപ്പെട്ട ഡിജിറ്റലൈസേഷന്‍ എന്ന പദ്ധതി മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടയം നല്‍കാന്‍ 200 രൂപയുടെ മുദ്രപത്രം നല്‍കണമെന്ന വ്യവസ്ഥ എന്താണെന്നറിയില്ല.                                                           വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കണമല സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കിയില്ലെന്നും, 5 ലക്ഷം രൂപ വീതം നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ആണെന്നും എംപി പറഞ്ഞു . 50 ലക്ഷം ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. പട്ടയവുമായി ബന്ധപ്പെട്ട ജില്ല കളക്ടര്‍ നല്‍കിയ അഭിപ്രായം വാസ്തവ വിരുദ്ധവും കോടതിയ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.വര്‍ഷങ്ങളായി ജനങ്ങള്‍ താമസിക്കുന്ന കൃഷിഭൂമിയെ വനഭൂമിയാക്കി പിന്നീട് വനഭൂമിക്ക് പട്ടയം നല്‍കുന്ന നടപടി അവസാനിപ്പിച്ച് , വനഭൂമി എന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.                                                                                                                                           എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, വാര്‍ഡ് അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ ജോസഫ് ,പ്രകാശ് പള്ളിക്കൂടം, കോണ്‍ഗ്രസ് നേതാക്കളായ പ്രകാശ് പുളിക്കന്‍, റ്റിവി ജോസഫ് , റെജി അമ്പാറ ഷൈന്‍ അരുവിപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു .