Thursday, May 9, 2024
BusinesskeralaNews

മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും കൂട്ടും

മിനിമം ബസ് ചാര്‍ജ് പത്തുരൂപയാക്കാന്‍ ആലോചന. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാവും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും കൂട്ടും. ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണയിലെത്തിയിരുന്നു. ഡീസല്‍ വില കുത്തനെ ഉയരുകയും സ്വകാര്യ ബസുകള്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാകും. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പന്ത്രണ്ട് രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍നിന്ന് ഒരു രൂപ വരെ വര്‍ദ്ധിപ്പിക്കുമെന്നാണ് വിവരം.