Monday, April 29, 2024
indiaNewspolitics

യുവാക്കള്‍ ഭഗവത് ഗീത വായിക്കണം : പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കളോട് ‘ഭഗവത് ഗീത’ വായിക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി ചിദ്ഭവാനന്ദയുടെ ഭഗവത് ഗീതയെക്കുറിച്ചുള്ള നിരൂപണങ്ങളുടെ ഇ-ബുക്ക് പതിപ്പ് പ്രകാശനം ചെയ്യവെയാണ് നരേന്ദ്ര മോദി ഇക്കാര്യം ഉപദേശിച്ചത്.”തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഗീത മരുപ്പച്ചയാണ്. ജീവിതത്തിലെ പല ഘട്ടങ്ങളിലേക്കമുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് ഗീതയിലുള്ളത്. ചോദ്യങ്ങള്‍ ഉന്നയിക്കാനും ചിന്തിക്കാനും ഗീത പ്രേരിപ്പിക്കും. തുറന്ന മനസ്സോടെ ചര്‍ച്ച നടത്താന്‍ സഹായിക്കും. ഗീതയിലൂടെ ഉദ്‌ബോധിതരാകുന്നവര്‍ ജനാധിപത്യബോധമുള്ളവരും പ്രകൃതി സ്‌നേഹികളുമായിരിക്കും .” പ്രധാനമന്ത്രി പറഞ്ഞു.ഭഗവത് ഗീതയെക്കുറിച്ചുള്ള സ്വാമി ചിദ്ഭവാനന്ദയുടെ നിരൂപണം 5 ലക്ഷം കോപ്പികള്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് കിന്‍ഡില്‍ പതിപ്പ് പുറത്തിറക്കിയത്. ശ്രീരാമകൃഷ്ണ തപോവന്‍ ആശ്രമത്തിന്റെ സ്ഥാപകനാണ് സ്വാമി ചിദ്ഭവാനന്ദ. അദ്ദേഹം 186 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ ആദ്യപതിപ്പ് തമിഴ് ഭാഷയില്‍ 1951ലാണ് പുറത്തിറങ്ങിയത്.