Wednesday, May 15, 2024
indiaNewspolitics

കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു.

കേന്ദ്രമന്ത്രിസഭയിലെ പുതിയ അംഗങ്ങളുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മന്ത്രിമാരായി തുടരുന്നവരുടെ ചുമതലകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച സഹകരണ വകുപ്പിന്റെ ചുമതല ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണ്. ആരോഗ്യവകുപ്പ് മന്‍സൂഖ് മാണ്ഡവ്യക്ക് നല്‍കി. അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി. വിദ്യാഭ്യാസ വകുപ്പ് ധര്‍മ്മേന്ദ്ര പ്രധാന്‍ കൈകാര്യം ചെയ്യും. നിതിന്‍ ഗഡ്കരി, നിര്‍മ്മല സീതാരാമന്‍ , രാജ് നാഥ് സിംഗ്, എസ്. ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല. നേരത്തെ ധര്‍മ്മേന്ദ്ര പ്രധാന്‍ കൈകാര്യം ചെയ്തിരുന്ന പെട്രോളിയം വകുപ്പ് ഹര്‍ദീപ്‌സിംഗ് പുരിക്ക് നല്‍കി.                                                                                                     ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം കൈകാര്യം ചെയ്യും.റെയില്‍ വകുപ്പ് അശ്വനി വൈഷ്ണവിന് നല്‍കി. വിവര സാങ്കേതിക വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. പിയൂഷ് ഗോയലിന് വ്യവസായ വകുപ്പും ടെക്‌സ്‌റ്റൈല്‍ വകുപ്പുമാണ് നല്‍കിയത്. ഭക്ഷ്യ വകുപ്പും ഗോയല്‍ കൈകാര്യം ചെയ്യും. അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളാണ് ജലഗതാഗതവും തുറമുഖ വകുപ്പും കൈകാര്യം ചെയ്യുക. ആയുഷ് വകുപ്പും സോനോവാളിനു നല്‍കിയിട്ടുണ്ട്.മന്ത്രി വി. മുരളീധരന്റെ വകുപ്പുകളില്‍ മാറ്റമില്ല. വിദേശകാര്യ സഹമന്ത്രിയായി മീനാക്ഷി ലേഖിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യ വികസനത്തിന്റെയും വിവരസാങ്കേതിക വിദ്യയുടേയും സഹമന്ത്രിയാകും.