Wednesday, May 1, 2024
keralaNews

അപരന് കൈത്താങ്ങേകാന്‍ ഉമ്മിക്കുപ്പയിലെ യുവജനങ്ങള്‍.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും അപരന് കൈത്താങ്ങേകാന്‍ എസ്എംവൈഎം ഉമ്മിക്കുപ്പ ഇടവകയിലെ യുവജനങ്ങള്‍.സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കി, ഇടവക വീണ്ടും മാതൃകയായി.ഇടവക വികാരി റവ ഫാദര്‍ തോമസ് പാലയ്ക്കലിന്റെ സാന്നിധ്യത്തില്‍, കൈക്കാരന്‍ ഷാനിച്ചന്‍ കരിനാട്ട്, ജോസ് കരിപ്പാപ്പറമ്പില്‍, എന്നിവര്‍ എസ്എംവൈഎം ഇടവക പ്രസിഡന്റ് ബെയ്‌സില്‍ ബെന്നി വെട്ടിപ്ലാക്കലിനും സെക്രട്ടറി ആല്‍ബിന്‍ പറയംകുന്നേലിനും മരുന്നുകള്‍ കൈമാറി കൊണ്ട് ഈ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം ചെയ്യ്തു.ഇടവകയുടെയും എസ് ഐ വൈ എം യൂണിറ്റിന്റേയും സഹായത്തോടെ ശേഖരിച്ച തുകയില്‍ നിന്നുമാണ് ഈ പ്രവര്‍ത്തന പദ്ധതിക്ക് തുടക്കം കുറിച്ചത്.