Thursday, May 16, 2024
keralaNews

മഹിളാമന്ദിരത്തില്‍ നിന്ന് ഓടിപ്പോയ പെണ്‍കുട്ടികളെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തില്‍ നിന്നും ഒളിച്ചോടിപ്പോയ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.                   

തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ചാലക്കുടിയില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത്.

പെണ്‍കുട്ടികളില്‍ ഒരാള്‍ പോക്സോ കേസിലെ ഇരയാണ്. ഇവര്‍ മഹിളാമന്ദിരത്തില്‍ നിന്ന് ഓടിപ്പോയതിന് ശേഷം വൈറ്റില ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്.

തുടര്‍ന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിക്കുകയും യുവാക്കള്‍ പീഡിപ്പിക്കുകയുമായിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.