Friday, May 10, 2024
keralaNewspolitics

പാലായില്‍ മാണി സി. കാപ്പന്‍  യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും?.

പാലായില്‍ മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍സിപി കോട്ടയം, ആലപ്പുഴ കമ്മിറ്റികള്‍ കാപ്പനൊപ്പമാണ്. പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാകും പ്രഖ്യാപനം. നിര്‍ണായകമായ കൂടിക്കാഴ്ചയാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മല്‍സരിക്കുക എന്നാണ് സൂചകള്‍.മാണി സി.കാപ്പനെ മുന്നണിയിലേക്കടുപ്പിക്കാന്‍ യുഡിഎഫ് നീക്കങ്ങള്‍ ശക്തമാക്കിയിരുന്നു. മുല്ലപ്പള്ളിയും കെ.മുരളീധരനും വീണ്ടും കാപ്പനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.