Sunday, May 19, 2024
keralaNewspolitics

പിസി ജോര്‍ജ് – യുഡിഎഫ് ചര്‍ച്ച ഞായറാഴ്ച?. ;ഉമ്മന്‍ചാണ്ടിയുമായുള്ള പിണക്കം പറഞ്ഞു തീര്‍ക്കാന്‍ പി സി ജോര്‍ജും തയ്യാര്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഞായാറാഴ്ച കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിനോടനുബന്ധിച്ച് പുതിയ രാഷ്ട്രിയ നീക്കങ്ങള്‍ സജീവം.പാലാ എംഎല്‍എ മാണി സി കാപ്പനെയും എന്‍സിപിയിലെ പ്രബല വിഭാഗത്തെയും മുന്നണിയിലെത്തിക്കുന്നതോടൊപ്പം പിസി ജോര്‍ജിനെയും ഒപ്പം നിര്‍ത്താനാണ് യുഡിഎഫ് നീക്കം.ജോര്‍ജിനെ മുന്നണിയുമായി സഹകരിപ്പിക്കുന്നത്തില്‍ എ ഗ്രൂപ്പിനാണ് എതിര്‍പ്പുണ്ടായിരുന്നത്.ഞായറാഴ്ച രാത്രി ജോര്‍ജ് യുഡിഎഫ് നേതാക്കളെയും കാണും.പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജോര്‍ജിനെ യുഡിഎഫ് പിന്തുണയ്ക്കുന്ന വിധത്തിലാണ് ധാരണ. തെരഞ്ഞെടുപ്പിന് ശേഷം ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി വിലയിരുത്തി മുന്നണി പ്രവേശനം നല്‍കും.ഞായറാഴ്ച കോട്ടയം ജില്ലയിലെ ആദ്യദിന പര്യടനം സമാപിച്ച ശേഷമാകും ജോര്‍ജുമായുള്ള ചര്‍ച്ച. ഉമ്മന്‍ചാണ്ടിയും ചര്‍ച്ചയില്‍ പങ്കെടുക്കും.ചര്‍ച്ചയില്‍ ഉമ്മന്‍ചാണ്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ജോര്‍ജ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജ് ഖേദവും പ്രകടിപ്പിക്കും.നേരത്തെ ലീഗ് നേതാക്കള്‍ ജോര്‍ജിനെ സഹകരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് യുഡിഎഫിന്റെ ശ്രമം.