Friday, May 3, 2024
keralaNewsObituary

മല്ലപ്പള്ളി സ്വദേശിനി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു.

സംസ്ഥാനത്ത് രണ്ടാമത്തെ മരണം.

കോട്ടയം: കോവിഡാനന്തരമുണ്ടായ ബ്ലാക്ക് ഫംഗസ്(മ്യൂക്കോര്‍ മൈക്കോസിസ്) ബാധിച്ച് ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അദ്ധ്യാപിക മരിച്ചതോടെ സംസ്ഥാനത്ത് രണ്ടു പേര്‍ മരണപ്പെട്ടു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും, കന്യാകുമാരി സി എം ഐ ക്രൈസ്റ്റ് സെ ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍(32) ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മെയ് 7ന് അനീഷയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറന്റിനില്‍ കഴിഞ്ഞു.രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി.പിന്നീട് നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലെത്തിച്ചു.പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയൂവേദ ആശുപത്രിയില്‍ ക്വാറന്റില്‍ കഴിഞ്ഞു. 12ന് രോഗം ഭേദമായി ഇരുവരും വീട്ടിലേയ്ക്ക് വരുന്നതുവഴി അനീഷയ്ക്ക് ചെറിയ അസ്വസ്തയുണ്ടായി. എങ്കിലും വീട്ടിലെത്തി. രാത്രി ആയപ്പോള്‍ ഇരു കണ്ണുകള്‍ക്കും വേദന അനുഭവപ്പെട്ടു.13 പുലര്‍ച്ചെ വേദന കഠിനമാകുകയും വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. രക്തസമ്മര്‍ദ്ദം വളരെക്കുടുതല്‍ ആയിരുന്നു. കണ്ണിന് കൊഴുപ്പ് അടിയുകയും ചെയ്തു. കിഡ്‌നിക്ക് ഉപ്പിന്റെ അംശവും വളരെക്കൂടുതലായി എന്താണ് രോഗമെന്ന് ആദ്യഘട്ടത്തില്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. 16നാണ് ബ്ലാക്ക് ഫംഗസ് എന്ന് കണ്ടു പിടിച്ചത്.പിന്നീട് ഇതിനുള്ള കുത്തിവയ്പ് മരുന്നു തമിഴ്‌നാട്ടിലും കേരളത്തിലും അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് കണ്ണിന് ശസ്ത്രക്രീയ ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ അയക്കുവാന്‍ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തീരുമാനിച്ചു.18 ന് വൈകിട്ട് 6ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില മോശമായി തുടരുകയും ഇന്നലെ (19ന് ബുധനാഴ്ച) വൈകിട്ട് 6ന് മരണപ്പെടുകയും ചെയ്തു, മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സംസ്‌കാരം ഇന്ന് കോവിഡ് മാനദണ്ഡം പാലിച്ച് വീട്ടുവളപ്പില്‍ നടക്കും. ഈ രോഗം ബാധിച്ച് കോട്ടയം തിരുവഞ്ചൂര്‍ സ്വദേശി പടിഞ്ഞാറെക്കുറ്റ് മുളീധരന്‍(47) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മാസങ്ങള്‍ക്ക് മുമ്പ് മരിച്ചു.