Friday, May 10, 2024
Newsworld

യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിച്ച് മലയാളി വിദ്യാര്‍ത്ഥിനി.

യുക്രൈനിലെ സംഘര്‍ഷ സാഹചര്യങ്ങളില്‍ പ്രതികരിച്ച് മലയാളി വിദ്യാര്‍ത്ഥിനി ആര്‍ദ്ര. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന വിദ്യാര്‍ത്ഥിനിയായിരുന്നു ആര്‍ദ്ര.വിമാനത്താവളം അടച്ചതോടെ യുക്രൈനില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞില്ല. റഷ്യ ആദ്യം ആക്രമണം നടത്തിയ കീവില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി പ്രതികരിച്ചത്. രാവിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിമാനത്താവളം അടച്ചു. മറ്റ് യാത്രാമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയെന്നും ആര്‍ദ്ര പറഞ്ഞു.

രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബോംബാക്രമണം കണ്ടിരുന്നു. ടാക്‌സി സര്‍വീസുകളോ ബസുകളോ ലഭ്യമല്ല. താമസവും ഭക്ഷണവും ഇന്ത്യന്‍ എംബസി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ നാല് പേരാണ് ഉള്ളത്. മൂന്ന് മലയാളികളും ഒരു നോര്‍ത്ത് ഇന്ത്യനും. ഏകദേശം 400 ലധികം ഇന്ത്യക്കാര്‍ ഇവിടെയുണ്ടെന്നും ആര്‍ദ്ര വ്യക്തമാക്കി.