Thursday, May 2, 2024
keralaNews

മലപ്പുറത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം :പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്‌ന ഷെറിന്‍ (27) ആണ് മരിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്‌നയെ ഭര്‍ത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുടുംബവഴക്കിനെ തുടര്‍ന്ന് അഷ്‌നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്‌നയുടെ വീട്ടില്‍ കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.