Thursday, April 25, 2024
keralaNews

മദ്യപിച്ചെത്തിയാള്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു.

പത്തനംതിട്ട :കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഇയാളെ തടയുന്നതിനിടയില്‍ ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു. ഓമന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജോസ് മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണെന്നാണ് സമീപവാസികള്‍ പൊലീസിന് നല്‍കിയ മൊഴി.