Thursday, May 16, 2024
HealthindiaNews

കോവിഡ് രണ്ടാം തരംഗത്തെയും പരാജയപ്പെടുത്തി ധാരാവി

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നിന്നപ്പോഴും ആദ്യതരംഗത്തെ പ്രതിരോധിച്ച പോലെ തന്നെ കോവിഡിന്റെ രണ്ടാം തരംഗത്തെയും പിടിച്ച് നിര്‍ത്തിയിരിക്കുകയാണ് ധാരാവി. രോഗ വ്യാപനം രൂക്ഷമായ ഏപ്രിലില്‍ പ്രതിദിനം 99 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ധാരാവിയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് യഥാക്രമം മൂന്നും നാലും കോവിഡ് കേസുകള്‍. ിലവില്‍ 50 രോഗികള്‍ മാത്രമാണ് ധാരാവിയില്‍ ചികിത്സയിലുളളത്. 6802 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 6398 പേരും രോഗമുക്തരായി .                                                                                                                     ദാദര്‍, മഹിം പ്രദേശങ്ങളില്‍ യഥാക്രമം 204, 254 സജീവകേസുകളുളളപ്പോഴാണ് ജനം തിങ്ങിപ്പാര്‍ക്കുന്ന ധാരാവി കോവിഡിനെ പ്രതിരോധിച്ചത് . 2020 ഏപ്രില്‍ മാസത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ പിന്നെ ഇതുവരെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 354 പേര്‍ മാത്രമാണ് . കോവിഡ് രണ്ടാംതരംഗം മുംബൈയില്‍ രൂക്ഷമാകുന്നത് ഫെബ്രുവരി മുതലാണ്. ഫെബ്രുവരി പകുതിയോടെ ധാരാവിയിലും കേസുകള്‍ ഉയര്‍ന്നു. ക്രമേണ കേസുകള്‍ ഉയരുകയും ഏപ്രില്‍ എട്ടിന് പ്രതിദിന കേസുകള്‍ 99 ല്‍ എത്തുകയും ചെയ്തതോടെ ലോകാരോഗ്യസംഘടന പോലും അഭിനന്ദിച്ച ‘ധാരാവി മോഡല്‍’ വീണ്ടും നടപ്പാക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.                                       ട്രേസിങ്, ട്രാക്കിങ്, ടെസ്റ്റിങ്, ട്രീറ്റിങ് ചേര്‍ന്നതാണ് ധാരാവി മോഡല്‍. കസുകള്‍ കുറഞ്ഞുവെന്ന് കരുതി മുന്‍കരുതലുകളും ശ്രദ്ധയും കുറയ്ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ധാരാവിയില്‍ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ദിവസം വരെ ഞങ്ങള്‍ ഇത് തുടരും.’ ജി-നോര്‍ത്ത് വാര്‍ഡിലെ അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ കിരണ്‍ ദിഘവ്കര്‍ പറഞ്ഞു. ാരാവിയില്‍ കോവിഡ് വാക്‌സിനേഷന്‍ കഴിയുന്നതും വേഗത്തിലാക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. ഇതുവരെ 27,000 പേരാണ് ഇവിടെ വാക്‌സിന്‍ സ്വീകരിച്ചിട്ടുളളത്.