Sunday, May 19, 2024
keralaNewspolitics

കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസന്‍.

കേരളാ കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതിനെതിരെ പാര്‍ട്ടി കണ്‍വീനര്‍ എം എം ഹസന്‍. കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസന്‍ തുറന്നടിച്ചു.ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണെന്നും ജോസ് കെ മാണിയുടെ ആഗ്രഹങ്ങള്‍ നടക്കില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസിലാകുമെന്നും ഹസന്‍ വിമര്‍ശിച്ചു. ആത്മഹത്യപരമായ തീരുമാനം എന്ന് ജോസ് കെ മാണിക്ക് വൈകാതെ മനസിലാകുമെന്നും യുഡിഎഫില്‍ നിന്ന് ജോസ് കെ മാണി പുറത്ത് പോയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എംഎം ഹസന്‍ പറഞ്ഞു.

കെ എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോസ് കെ മാണി ഉള്‍പ്പെടെ ചിലര്‍ ഇടതുമുന്നണിയിലേക്ക് പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ നടപ്പായത്.അതേസമയം, മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും പാലാ വിട്ടു കൊടുത്ത് കൊണ്ട് ഇടതുമുന്നണിയില്‍ തുടരില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതായും എംഎം ഹസന്‍ അറിയിച്ചു. യു ഡി എഫിലേക്ക് വരാന്‍ മാണി സി കാപ്പന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്ന് എംഎം ഹസന്‍ പറഞ്ഞു.