Wednesday, May 15, 2024
keralaNews

കൈ ഞരമ്പു മുറിച്ച് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം.

കൊച്ചി :കൈ ഞരമ്പു മുറിച്ച് കോടതിയില്‍ പ്രതിയുടെ ആത്മഹത്യാ ശ്രമം. കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച എറണാകുളം സ്വദേശി തന്‍സീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നോര്‍ത്ത് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന തന്‍സീറിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടന്നത്.എറണാകുളം സബ് കോടതിയിലാണ് സംഭവം. താന്‍ മാനസിക രോഗത്തിനു മരുന്നു കഴിക്കുന്ന ആളാണെന്നു തന്‍സീര്‍ പറഞ്ഞു.കോടതിയില്‍ കയറുന്നതിനു തൊട്ടുമുമ്പാണ് കൈ ഞരമ്പു മുറിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ഇയാള്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയില്‍ ഇയാളെ കാണാന്‍ ജ്യേഷ്ഠനും കൂട്ടുപ്രതികളും എത്തിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള പണം നല്‍കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.10 വര്‍ഷമായി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നയാളാണ്. അതിനിടയ്ക്ക് പൊലീസിന്റെ ഇത്തരമൊരു നടപടി വിഷമം ഉണ്ടാക്കിയെന്നും അതുകൊണ്ടാണു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും തന്‍സീര്‍ പറഞ്ഞു. കൂട്ടുപ്രതികള്‍ തന്‍സീറിന് കഞ്ചാവ് നല്‍കാനാണ് ശ്രമിച്ചതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.