Tuesday, May 14, 2024
keralaNews

സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍.

സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍.ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷം മദ്യ നിര്‍മാണത്തിന് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്.ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മ്മാണത്തിനെത്തിച്ച സ്പിരിറ്റ് കെട്ടികിടക്കുകയാണ്.സ്പിരിറ്റുമായെത്തിയ അഞ്ചു ടാങ്കറുകളില്‍ നിന്ന് ലോഡ് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. എക്‌സൈസ് ഡിപ്പാര്‍ട്ട് മെന്റാണ് ഇതിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ മോഷണ സ്പിരിറ്റ് കണക്കെടുപ്പ് പൂര്‍ത്തി ആയിട്ടില്ലെന്നാണ് എക്‌സൈസ് വകുപ്പ് അറിയിക്കുന്നത്.