Saturday, May 18, 2024
keralaNewspolitics

മുന്‍കൂര്‍ ജാമ്യം തേടി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ശിവശങ്കര്‍ ഹാജരാകില്ല.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കര്‍. എന്‍ഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.ഇ.ഡി തന്നെ മനഃപൂര്‍വ്വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടര്‍ന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്നാണ് സൂചന.