Thursday, May 2, 2024
keralaNews

ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍.

 

ജ്വല്ലറി തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്‍ അറസ്റ്റില്‍. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളേയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എം എല്‍ എയ്ക്ക് എതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു. ചന്തേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് എം എല്‍ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ച് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്ലിന് ശേഷമാണ് കമറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 109 വഞ്ചനാ കേസുകളില്‍ പ്രതിയാണ് കമറുദ്ദീന്‍. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഒരു എം എല്‍ എ കേരളത്തില്‍ അറസ്റ്റിലാവുന്നത്. തദ്ദേശതെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം എത്തിനില്‍ക്കുന്ന ഘട്ടത്തിലുണ്ടായ അറസ്റ്റ് യു ഡി എഫിനും മുസ്ലീംലീഗിനും കനത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.