Saturday, April 27, 2024
keralaNews

ബഫർ സോൺ: ബിജെപി മുന്നിൽ നിന്നും പോരാടും: കെ.സുരേന്ദ്രൻ

എരുമേലി: ബഫർ സോൺ വിഷയത്തിൽ കിടപ്പാടം നഷ്ടപ്പെടുന്ന  കർഷകർക്കായി ബിജെപി മുന്നിൽ നിന്നും പോരാടുമെന്ന്  സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ആയിരക്കണക്കിന് ജനങ്ങളെ ആശങ്കയിലാക്കുന്നതെന്നും ജനവാസ മേഖല വനമായി മാറ്റിയ എയ്ഞ്ചൽവാലി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദിവസം നേരം പുലരുമ്പോൾ താമസ സ്ഥലമായ   എയ്ഞ്ചൽവാലി , പമ്പാവാലി  രണ്ട് വാർഡുകൾ പൂർണമായും വനമായി മാറുന്ന ഞെട്ടിക്കുന്ന സാഹചര്യമാണ് ഇവിടെ കാണുന്നത്. സുപ്രീംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ ധാരാളം സമയം കിട്ടിയിട്ടും സർക്കാർ അലംഭാവം കാണിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളൊക്കെ എങ്ങനെയാണ് ബഫർ സോൺ വിഷയം കൈകാര്യം ചെയ്തതെന്ന് കേരളം കണ്ടു പഠിക്കണം. സിൽവർലൈൻ പദ്ധതി നടപ്പിലാക്കുന്നതിൽ നിന്നും പിണറായി വിജയന് പിൻമാറേണ്ടി വന്നത് ബിജെപി കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ബോധിപ്പിച്ചത് കൊണ്ടാണെന്നും ബഫർ സോൺ വിഷയത്തിലും ബിജെപി ശക്തമായി പോരാടുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീളദേവി, സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി, ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ നോബിൾ മാത്യു, മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ.ഹരി തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു. എയ്ഞ്ചൽവാലി സെൻറ് മേരീസ് പള്ളി അങ്കണത്തിൽ നടന്ന ചർച്ചയിൽ പഞ്ചായത്ത് അംഗങ്ങളായ മാത്യു ജോസഫ് , മറിയാമ്മ സണ്ണി ,സമരസമിതി നേതാക്കളായ പി ജെ സെബാസ്റ്റ്യൻ, ജോസ് താഴത്തുപീടിക,എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളി വികാരി ഫാദർ ജെയിംസ് കൊല്ലപ്പറമ്പിൽ ,കണമല സെൻറ് തോമസ് പള്ളി വികാരി ഫാദർ മാത്യു നിരപ്പേൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സമരസമിതി നേതാക്കൾക്കൊപ്പം  എയ്ഞ്ചൽവാലി ഭാഗങ്ങളും സന്ദർശിച്ചു.ബിജെപി പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്റ് റോയി ചാക്കോ , കോട്ടയം ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ , നേതാക്കളായ കെ ആർ സോജി , അനിയൻ എരുമേലി, സന്തോഷ് പാലാമൂട്ടില്‍.