Saturday, May 18, 2024
keralaNewspolitics

കൊച്ചിയിലെ യുഡിഎഫിന്റെ നിയമപോരാട്ടം വെറുതെയായി ബിജെപിയുടെ പത്മകുമാരി വിജയിയായി

എറണാകുളം: കൊച്ചിയിലെ യുഡിഎഫിന്റെ നിയമപോരാട്ടം വെറുതെയായി ബിജെപിയുടെ പത്മകുമാരി വിജയിയായി. കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഐലന്റ് നോര്‍ത്ത് 29ാം ഡിവിഷന്‍ നിലനിര്‍ത്തി ബിജെപി.                                                         

എറണാകുളം മുന്‍സിഫ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ നറുക്കെടുപ്പില്‍ ബിജെപി വനിതാ സ്ഥാനാര്‍ത്ഥി ടി. പത്മകുമാരിക്ക് നറുക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെയാണ് പത്മകുമാരി പരാജയപ്പെടുത്തിയത്.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പത്മകുമാരി വിജയിച്ചിരുന്നു. 182 വോട്ടുകള്‍ ആയിരുന്നു പത്മകുമാരിയ്ക്ക് തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.

പത്മകുമാരിയ്ക്ക് അധികമായി ലഭിച്ച വോട്ട് പ്രിസൈഡിംഗ് ഓഫീസറുടേത് ആയിരുന്നു. ഇതേ തുടര്‍ന്ന് വേണുഗോപാല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. കോടതി ഒരു വോട്ട് തുല്യമായി കുറച്ച് ഇരുവരുടെയും വോട്ട് 181 ആക്കി.

നറുക്കെടുപ്പ് നടത്താനും നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്നായിരുന്നു ഇന്ന് നറുക്കെടുപ്പ് നടന്നത്. പത്മകുമാരിയുടെ പേരാണ് നറുക്കെടുത്തത്. ഇതോടെ പത്മകുമാരി തുടര്‍ ഭരണം ഉറപ്പിക്കുകയായിരുന്നു.