Tuesday, May 14, 2024
NewsSports

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം

ദുബായ് . ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി.നെറ്റ് റണ്‍റേറ്റില്‍ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാന്‍ 7.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തില്‍ ലക്ഷ്യത്തിലെത്തി.ഇതോടെ പോയിന്റിന്റെ കാര്യത്തില്‍ ന്യൂസീലന്‍ഡും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മുന്നിലാണെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇവരെയെല്ലാം പിന്തള്ളി ഇന്ത്യ ഒന്നാമെതത്തി.സ്‌കോട്ലന്‍ഡിനെ വീഴ്ത്തിയത് എട്ടു വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. നെറ്റ് റണ്‍റേറ്റില്‍ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാന്‍ 7.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.                                   81 പന്തുകള്‍ ബാക്കിയായിരുന്നു സ്‌കോട്ലന്‍ഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം. ഇത് റെക്കോര്‍ഡാണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്ലന്‍ഡ് 17.4 ഓവറിലാണ് 85 റണ്‍സെടുത്തത്. 19 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സെടുത്ത ഓപ്പണര്‍ ജോര്‍ജ് മുന്‍സിയാണ് സ്‌കോട്ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ് സ്‌കോട്ലന്‍ഡിന്റേത്. 2012 ലോകകപ്പില്‍ കൊളംബോയില്‍ വെറും 80 റണ്‍സിനു പുറത്തായ ഇംഗ്ലണ്ടിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്‌കോറിന്റെ നാണക്കേട്. 2014 ലോകകപ്പില്‍ മിര്‍പുരില്‍ 86 റണ്‍സിനു പുറത്തായ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തായി.