Friday, April 26, 2024
keralaNews

സൗജന്യ ഓണക്കിറ്റ് വിതരണം വൈകിയേക്കും.

 

സൗജന്യ ഓണക്കിറ്റ് വിതരണം വൈകിയേക്കും. പലവ്യഞ്ജന കിറ്റിലേക്കുള്ള സാധനങ്ങള്‍ ലഭ്യമാകാത്തതാണ് പ്രശ്‌നം. ഈ മാസം അഞ്ചുമുതല്‍ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ചെറുപയറടക്കമുള്ള സാധനങ്ങള്‍ക്കായി ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. സാധനങ്ങള്‍ സപ്ലൈകോ ഗോഡൗണുകളിലും മാവേലി സ്‌റ്റോറുകളിലും എത്തിയശേഷം പാക്കിങ് ജോലികള്‍ തുടങ്ങണം.
സപ്ലൈകോയുടെ മേല്‍നോട്ടത്തില്‍ പാക്കിങ് നടത്തുന്ന ഓണക്കിറ്റ് റേഷന്‍ കടകള്‍ വഴിയാണ് വിതരണം ചെയ്യുക. റേഷന്‍ കട വഴിയുള്ള വിതരണത്തിലെ ചില അപാകതകള്‍ കടയുടമകള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ഒരു റേഷന്‍ കടയിലേക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ കിറ്റുകളുടെ കണക്കുകള്‍ ഇ-പോസ് മെഷീനില്‍ ചേര്‍ക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് റേഷന്‍ കടക്കാരുടെ നിലപാട്.

Leave a Reply