Sunday, April 28, 2024
keralaNewsUncategorized

ളാഹയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് ശബരിമല പാതയിലെ ളാഹയില്‍ മറിഞ്ഞു. പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആര്‍ക്കും ഗുരുതര പരിക്കില്ല.

 

 

 

 

 

 

 

ളാഹയിലെ വിളക്കുവഞ്ചിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന്റെ കാരണം.
ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. സ്ഥിരമായി അപകടം നടക്കാറുള്ള ഇടമാണ് ളാഹയിലെ വിളക്കുവഞ്ചി. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി.